അങ്കമാലി: എ.പി. കുര്യൻ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തിൽ ഉറൂബ് അനുസ്മരണവും പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പ് മത്സരവിജയികൾക്കുള്ള സമ്മാനദാനവും നടത്തി. ഉറൂബ് അനുസ്മരണം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജോൺ ഫെർണാണ്ടസ് മുഖ്യാതിഥിയായി. മത്സരവിജയികളെ വി.കെ. ഷാജി അഭിനന്ദിച്ചു. എ. പി. കുര്യൻ പഠനകേന്ദം ചെയർമാൻ കെ.കെ. ഷിബു സമ്മാനനദാനം നിർവഹിച്ചു. കെ.കെ. ശിവൻ, ടി.പി. വേലായുധൻ, ടി. തമ്പാൻ, കെ.പി. റെജീഷ്, കെ.എസ്. മൈക്കിൾ, കെ.ആർ. ബാബു, വിനീത ദിലീപ്, അഡ്വ. ബിബിൻ വർഗീസ്, സച്ചിൻ കുര്യാക്കോസ്, സമ്മാനാർഹരായ എ.സി. ഏല്യാസ്, റോജിസ് മുണ്ടപ്ലാക്കൽ, കെ.പി. വേണു, ക്രിസ്റ്റീന കെ.ബിജോയ്, സോനാ സജീവ് എന്നിവർ പങ്കെടുത്തു.