അങ്കമാലി: ഡി.വൈ.എഫ്.ഐ പാലിശേരി മേഖലാ കമ്മിറ്റി 900 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ബിരിയാണി ചലഞ്ച് വഴിയാണ് പണം കണ്ടെത്തിയത്. പാലിശേരിയിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് സെക്രട്ടറി അഡ്വ. ബിബിൻ വർഗീസ് ബാലസംഘം പ്രവർത്തകരായ ഗംഗ മുരളി, അപർണ സുകുമാരൻ എന്നിവർക്ക് നൽകി ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി ആഷ്ക് ഷാജി അദ്ധ്യക്ഷത വഹിച്ചു. കൈലാസ്‌നാഥ്, കെ.പി. അനീഷ്, കെ.കെ. മുരളി,ജോണി മൈപ്പാൻ,മേരി ആന്റണി, രനിതഷാബു, സുനുസുകുമാരൻ എന്നിവർ സന്നിഹിതരായിരുന്നു.