nirmal-mohan

വൈപ്പിൻ: യുവതിയെ ചെറായിയിലെ അവരുടെ വസതിയിലെത്തി മർദിച്ച കേസിൽ ഭർത്താവ് അറസ്റ്റിലായി. തൃശ്ശൂർ ചെമ്പുകാവ് കുരിയക്കോട് വീട്ടിൽ നിർമ്മൽ മോഹൻ(37) ആണ് അറസ്റ്റിലായത്. വിവാഹശേഷം ബംഗളൂരുവിൽ ഒരുമിച്ച് താമസിച്ചപ്പോഴും പിന്നീട് ചെറായിയിലെ വീട്ടിലെത്തിയും മർദിച്ചെന്നാണ് ഭാര്യ ചെറായി കൈതവളപ്പിൽ ഗീതു മുനമ്പം പൊലീസിന് നൽകിയ പരാതി. ഗാർഹിക പീഡന നിരോധന നിയമപ്രകാരമാണ് കേസ്. ചെറായിയിലും ബംഗളൂരുവിലും വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് എസ്.എച്ച്.ഒ യേശുദാസ് അറിയിച്ചു.