vellakkettu-
വടക്കേക്കര പഞ്ചായത്ത് മടപ്ലാതുരുത്ത് സെന്റ് ജോർജ്പള്ളി റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാത്തിൽ പ്രദേശവാസികളുടെ പ്രതിഷേധം

പറവൂർ: വടക്കേക്കര പഞ്ചായത്ത് മടപ്ലാതുരുത്ത് ഒമ്പതാംവാർഡിൽ സെന്റ് ജോർജ്പള്ളി റോഡിലെ രൂക്ഷമായ വെള്ളക്കെട്ട് പരിഹരിക്കാത്തതിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങിനിന്നാണ് പ്രതിഷേധിച്ചത്. വെള്ളക്കെട്ട് ഉടൻ പരിഹരിക്കണമെന്നും റോഡ്‌ പുനർനിർമ്മിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. വിദ്യാലയങ്ങളും രണ്ട് പള്ളികളും ചന്തയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് വർഷങ്ങളായി ദുരവസ്ഥയിലാണ്. വിദ്യാർത്ഥികളും പ്രായമായവരുമൊക്കെ പ്രയാസപ്പെട്ടാണ് സഞ്ചരിക്കുന്നത്. ജനങ്ങളുടെ ദുരവസ്ഥയ്ക്കെതിരെ മുഖം തിരിക്കുന്ന അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ചാണ് സമരത്തിന് ഇറങ്ങിയതെന്ന് പ്രദേശവാസികൾ പറഞ്ഞു.