പെരുമ്പാവൂർ: ഒക്കൽ പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രം സ്ഥിതിചെയ്യുന്ന ഇടവൂരിൽ ദൂരസ്ഥലങ്ങളിൽ നിന്നും കൊവിഡ് വാക്‌സിനേഷനായി ഓൺലൈൻ ബുക്ക് ചെയ്ത് ധാരാളം ജനങ്ങൾക്ക് ഉപകാരപ്പെടാൻ ദിശാ ബോർഡ് സ്ഥാപിക്കണമെന്ന ആവശ്യം ഉയരുന്നു.ദൂരെ നിന്നും വരുന്നവർ സ്ഥലപരിചയം ഇല്ലാതെ നട്ടം തിരിയുകയാണ്. എം.സി.റോഡിൽ താന്നിപ്പുഴയിലും ഇടവൂർ ആലിഞ്ചുവട് കവലയിലും കൂവപ്പടിയിലും ഇടവൂർക്കുള്ള ദിശാബോർഡുകൾ സ്ഥാപിക്കണമെന്ന് പൊതുപ്രവർത്തകനായ ഇ.എച്ച്.സുൽഫിക്കർ ആവശ്യപ്പെട്ടു.