jtuc
ജെ.ടി.യു.സി നില്പുസമരം ഡോ.എ.നീലലോഹിത ദാസൻ നാടാർ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയും സാധാരണ ജനജീവിതം ദുസ്സഹമാക്കുന്ന ഇന്ധന, പാചകവാതക വിലവർദ്ധനവിനെതിരെയും ജനതാ ട്രേഡ് യൂണിയൻ സെന്റർ (ജെ.ടി.യു.സി) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറ്റൂർ റോഡിലുള്ള തപാൽ ഓഫീസിന് മുൻപിൽ നിൽപ്പു സമരം നടത്തി. ഡോ.എ.നീലലോഹിത ദാസൻ നാടാർ ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് അലോഷ്യസ് കൊള്ളന്നൂർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ.കൊല്ലങ്കോട് രവിന്ദ്രൻ , പ്രൊഫ: ഏബ്രഹാം പി.മാത്യു, ദേശീയ സമിതി അംഗം എൻ.യു.ജോൺ കുട്ടി, സാബു ജോർജ്, അഗസ്റ്റിൻ കോലഞ്ചേരി, ജേക്കബ് കരേടത്ത്, പി.കെ.നിയാസ്, പി.എം..മനോജ് എന്നിവർ പ്രസംഗിച്ചു