fg

തൃപ്പൂണിത്തുറ: ലോട്ടറി ഏജന്റുമാർക്കും വിൽപ്പനക്കാർക്കും കൊവിഡ് വാക്സിനേഷനിൽ മുൻഗണന നൽകണമെന്ന് കേരള ലോട്ടറി ഏജന്റ്സ്, സെല്ലേഴ്സ് ആൻഡ് വർക്കേഴ്സ് കോൺഗ്രസ് (കെ.ടി.യു.സി - എം) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സമ്മാന ഘടനയിൽ മാറ്റം വേണം. കെ.ടി.യു.സി - എം സംസ്ഥാന പ്രസിഡന്റ് ജോസ് പുത്തൻ കാല ഉദ്ഘാടനം ചെയ്തു. കേരള ലോട്ടറി ഏജന്റ്സ്, സെല്ലേഴ്സ് ആൻഡ് വർക്കേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജോർജ്ജ് കോട്ടൂർ അധ്യക്ഷത വഹിച്ചു. സണ്ണി തെക്കേടം, ജോസ് പുത്തേട്ട്, പൗലോസ് കടംബംകുഴി, സജി വിഴിഞ്ഞം, രാമകൃഷ്ണപിള്ള, സന്തോഷ് കല്ലറ തുടങ്ങിയവർ സംബന്ധിിച്ചു.