കോതമംഗലം: കൊവിഡ് മഹാമാരിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ചെറുവട്ടൂർ എസ്.എൻ ഡി.പി ശാഖായോഗം രംഗത്ത്. കോതമംഗലം യൂണിയന് കീഴിലുള്ള ചെറുവട്ടൂർ ശാഖ ഇരുന്നൂറ്റി നാൽപതോളം ഭവനങ്ങളിൽ 10 കിലോ അരി വീതം വിതരണം ചെയ്തു. ശാഖയിൽ നടന്ന യോഗം യൂണിയൻ കൗൺസിലർ ടി.ജി. അനി ഉദ്ഘാടനം ചെയ്തു. ഭക്ഷ്യധാന്യക്കിറ്റുകളുടെ വിതരണോദ്ഘാടനം ശാഖാ രക്ഷാധികാരി ശങ്കരൻ കുഴിപ്പിള്ളി നിർവഹിച്ചു. ശാഖാ പ്രസിഡന്റ് വി.എസ്. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി സജി പൂവാണ്ടിൽ, രവി തച്ചുകുഴി, സുരേഷ് എ.കെ, ദീപു, ഷൈൻ, സോമൻ, സഹദേവൻ, ദേവരാജൻ, സുജാത ചന്ദ്രൻ, ശശി, അരുൺ, രാഗേഷ് കൃഷ്ണ, പ്രീത മധു, ദീപ ബൈജു തുടങ്ങിയവർ പ്രസംഗിച്ചു.