കൊച്ചി: എറണാകുളം സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നു. എം.ബി.ആർ ട്രസ്റ്റിന്റെ സഹകരണത്തിൽ ആശുപത്രിയിലെ മൂത്രാശയ വിഭാഗത്തിലെ ഡോ.ആർ.വിജയൻ, ഡോ.കരൺജ്, എസ്.വേണുഗോപാൽ, ഡോ.അബ്ദുൾ റഷീദ് എന്നിവർ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന പത്തു പേർക്ക് കുറഞ്ഞ നിരക്കിൽ ശസ്ത്രക്രിയ നടത്തുമെന്ന് അധികൃതർ അറിയിച്ചു. രോഗിയുടെ ബന്ധുക്കൾ ആഗസ്റ്റ് 30 ന് മുമ്പ് രേഖകൾസഹിതം ബന്ധപ്പെടണം. ഫോൺ: 9446501369, 0484-2887800