പെരുമ്പാവൂർ: വാഴക്കുളം ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മുള്ളൻകുന്ന് യൂത്ത് കെയർ ബിരിയാണി ചലഞ്ച് നടത്തി ധനസമാഹാരണം നടത്തി. നിർദ്ധനർക്ക് സഹായം എത്തിക്കുന്നതിന്റെ ഭാഗമായാണ് ചലഞ്ച് സംഘടിപ്പിച്ചത്. വി.പി.സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷാജിത നൗഷാദ് , ബ്‌ളോക്ക് അംഗവും സൗത്ത് വാഴക്കുളം നോർത്ത് മണ്ഡലം പ്രസിഡന്റുമായ ഷമീർ തുകലിൽ , വാർഡ് മെമ്പർ വിനീത ഷിജു, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആശിഖ് അലി, ബൂത്ത് പ്രസിഡന്റ് അനീഷ്, നേതാക്കന്മാരായ സിദ്ധീഖ് ബീരൻ, അബാസ് ഇലവുംകുടി, ഇബ്രാഹിം, ജിബി, ഉമ്മർ സാഹിബ്, മുജീബ് ആശിഖ് അലി എന്നിവർ പങ്കെടുത്തു.