covid
കൊവിഡ് രോഗികൾക്ക് സാന്ത്വനവുമായി മാതൃകാ പ്രവർത്തനം നടത്തിയ ഹസൻ നിസാറിന് സി. എച്ച് .ചാരിറ്റിയുടെ വകയായുള്ള കാഷ് അവാർഡും ആശാ വർക്കർമാർക്കുള്ള ഷീൽഡും മാത്യു കുഴൽനാടൻ എം.എൽ.എ കൈമാറുന്നു

മുവാറ്റുപുഴ: കൊവിഡ് വ്യാപനത്തിൽ പകച്ചുപോയവർക്ക് സമാശ്വാസമെത്തിക്കാൻ മുഴുവൻ സമയവും കർമനിരതരായിരിക്കുന്ന ആശാ വർക്കർമാരുടെ സേവനം സമൂഹം ആദരവോടെ കാണണമെന്ന് മാത്യു കുഴൽനാടൻ എം. എൽ .എ അഭിപ്രായപ്പെട്ടു. ആയവന പഞ്ചായത്തിലെ ആശാ വർക്കർമാർക്കും കാലാമ്പൂർ സി. എച്ച് .ചാരിറ്റി വോളന്റിയർമാർക്കും ലീഗ് ഹൗസിൽ മുസ്ലിംലീഗ് കമ്മിറ്റി ഒരുക്കിയ ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.എച്ച് ചാരിറ്റി പ്രസിഡന്റ്‌ കെ.ഇ സുലൈമാൻ അദ്ധ്യക്ഷത വഹിച്ചു.

മുസ്ലിംലീഗ് ദേശീയസമിതി അംഗം അഡ്വ കെ.എം ഹസൈനാർ ആമുഖ പ്രഭാഷണം നടത്തി. സെക്രട്ടറി അഷ്‌റഫ്‌ ഇടുമാങ്കുഴി, ആയവന ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സുറുമി അജീഷ്, കെ.എസ്. ഷാനവാസ്, മുഹമ്മദ്‌ ഇലഞ്ഞായി, ജീമോൻ പോൾ, അജു മാറാട്ടിൽ, എം.എം സലിം, മെമ്പർ ഉഷാ രാമകൃഷ്ണൻ, പി എസ് അജീഷ്, സൈതു മുഹമ്മദ്‌ , ആനീസ് പീറ്റർ, മുഹമ്മദ്‌ ഷാൻ, അലി ഈറക്കൽ, ജിതിൽ ജാസ്, ഷാഹുൽ യൂസഫ്, ആഷിഖ് അലിയാർ എന്നിവർ പ്രസംഗിച്ചു.