തോപ്പുംപടി: കരുവേലിപ്പടി ടാഗോർ ലൈബ്രറി വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സ്ത്രീധനവും സ്ത്രീപക്ഷ കേരളവും എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു. 15 ന് രാത്രി 7ന് ലൈബ്രറി ഹാളിൽ നടക്കുന്ന പരിപാടി മലയാളം മിഷൻ ഡയറക്ടർ പ്രൊഫ.സുജ സൂസൻ ഉദ്ഘാടനം ചെയ്യും. കെ.ധർമ്മാവതി അദ്ധ്യക്ഷത വഹിക്കും.