കോലഞ്ചേരി: ഓൺലൈൻ പഠനത്തിന് സഹായമാകുന്ന വിദ്യാതരംഗിണി പലിശരഹിത വായ്പാപദ്ധതിക്ക് മഴുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ തുടക്കമായി. ഒന്നുമുതൽ പ്ലസ് ടുവരെ പഠിക്കുന്ന കുട്ടികൾക്കാണ് വായ്പയുടെ പ്രയോജനം ലഭിക്കുക. 31 നകം അപേക്ഷിക്കണം. പദ്ധതിയുടെ ഉദ്ഘാടനം വി. പി. സജീന്ദ്രൻ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ. മാത്യു എൻ. അബ്രാഹാം അദ്ധ്യക്ഷനായി. ഭരണസമിതി അംഗങ്ങളായ ടി.ഒ. പീറ്റർ, ടി.എം.ജോയ്, ബിനോയ് ജോസഫ്, ഷിബു കെ. കൃഷ്ണൻ, സെക്രട്ടറി എം.എ. സാറാക്കുട്ടി തുടങ്ങിയവർ സംസാരിച്ചു.