മൂവാറ്റുപുഴ: ആയവന പഞ്ചായത്തിലെ തോട്ടഞ്ചേരിയിൽ വീശിയ കൊടുങ്കാറ്റിലും പേമാരിയിലും തകർന്ന തോട്ടഞ്ചേരി മൂഴിക്കതണ്ടേൽ രാജൻ കുട്ടപ്പന്റെ വീടിന്റെ പുനർ നിർമ്മാണം പൂർത്തിയായി. മാത്യു കുഴൽനാടൻ എം.എൽ.എ നേതൃത്വത്തിലായിരുന്നു തുടർനടപടികൾ. 16ന് രാവിലെ 11.30 ന് നടക്കുന്ന ചടങ്ങിൽ വീടിന്റെ താക്കോൽ എം.എൽ.എ.മാത്യു കുഴൽനാടൻ രാജൻ കുട്ടപ്പന് കൈമാറും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റാണി റെജി അദ്ധ്യക്ഷത വഹിക്കും. ജനപ്രതിനിധികളും സാമൂഹ്യ, രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും.