pkv
സി.പി.ഐ നേതാവും മുൻ മുഖ്യമന്ത്രിയുമായ പി.കെ.വാസുദേവൻ നായരുടെ 16-ാം ചരമവാർഷികത്തോടനുബന്ധിച്ച് പുല്ലുവഴിയിലെ വസതിയിലെ സ്മൃതികുടീരത്തിൽ പാർട്ടി പ്രവർത്തകർ പുഷ്പാർച്ചന നടത്തുന്നു.റവന്യുമന്ത്രി കെ.രാജൻ, സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജു, സംസ്ഥാന കമ്മറ്റി അംഗം കെ.കെ.അഷ്റഫ് തുടങ്ങിയവർ സമീപം

പെരുമ്പാവൂർ: സി.പി.ഐ നേതാവും മുൻ മുഖ്യമന്ത്രിയുമായ പി.കെ.വാസുദേവൻ നായരുടെ 16-ാം ചരമവാർഷികത്തോടനുബന്ധിച്ച് പുല്ലുവഴിയിലെ വസതിയിലെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി. റവന്യുമന്ത്രി കെ. രാജൻ, സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജു, സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. അഷ്റഫ്, ജില്ലാ കമ്മിറ്റി അംഗം സി.വി.ശശി, ബാബു പോൾ, എ.ഐ.വൈ.എഫ്.സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ. അരുൺ, ജില്ലാ പഞ്ചായത്ത് മെമ്പർ ശാരദ മോഹൻ, കെ.പി. റെജിമോൻ, രാജപ്പൻ. എസ്.തെയ്യാരത്ത്, കെ.എ. നവാസ്, പി.കെ.രാജീവൻ, സി. മനോജ്, കുമ്പളം രാജപ്പൻ, രാജേഷ് കാവുങ്കൽ , രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ, വൈസ് പ്രസിഡന്റ് ദീപ, അഡ്വ. ജോയി വെള്ളാഞ്ഞിയിൽ എന്നിവർ പങ്കെടുത്തു. രാവിലെ 8ന് ബ്രാഞ്ച് കേന്ദ്രങ്ങളിൽ പതാക ഉയർത്തുകയും പി.കെ.വിയുടെ ഛായാചിത്രം വയ്ക്കുകയും ചെയ്തു.