congress-chendamangalam
ബരിയാണി ചലഞ്ചിന്റെ ഉദ്ഘാടനം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.എ. ഹരിദാസ് ചേന്ദമംഗലം സഹകരണ ബാങ്ക് ഡയറക്ടർ ജിത്ത് മനോഹറിന് നൽകി ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ: കോൺഗ്രസ് കൂട്ടുകാട് വാർഡ് കമ്മിറ്റിയുടെയും യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് നടത്തി. ബിരിയാണി ചലഞ്ചിലൂടെ സമാഹരിക്കുന്ന ഫണ്ട് കൊവിഡ് മഹാമാരിമൂലം ദുരിതം അനുഭവിക്കുന്നവർക്ക് നൽകും. കുട്ടികളുടെ വിദ്യാഭ്യാസത്തിന് ആവശ്യമായ പഠനോപകരണങ്ങളും ദുരിതം അനുഭവിക്കുന്നവർക്ക് ഭക്ഷ്യ കിറ്റുകളും വിതരണം നടത്തും. കോൺഗ്രസ് ചേന്ദമംഗലം മണ്ഡലം പ്രസിഡന്റ് പി.എ. ഹരിദാസ് ഉദ്ഘാടനം ചെയ്തു. ചേന്ദമംഗലം സഹകരണ ബാങ്ക് ഡയറക്ടർ ജിത്ത് മനോഹർ, ബ്ളോക്ക് പഞ്ചായത്ത് അംഗം മണി, ജോമി, പി.ജി. വിവിൻ, ഷിനു പനയ്ക്കൽ, ആൽബി ജോർജ്, സാബു, അനിൽ, ഒ.വി. ബനഡിക്ട് തുടങ്ങിയവർ പങ്കെടുത്തു.