കൊച്ചി: ബി.പി.സി.എൽ കൊച്ചി റിഫൈനറിയെ പൊതുമേഖലയിൽ നിലനിർത്തുന്നതിനാവിശ്യമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ ജില്ലയിലെ രാഷ്ട്രീയ പാർട്ടികളുടേയും, തൊഴിലാളി സംഘടനകളുടേയും ജനപ്രതിധിധികളുടേയും, ബഹുജന സംഘടനകളുടേയും നേതൃത്വത്തിൽ റിഫൈനറി സംരക്ഷണ സമിതിക്ക് രൂപം നൽകും. ജൂലായ് 14 ന് വൈകിട്ട് 5ന് എറണാകുളം വൈ.എം.സി.എ ഹാളിൽ രൂപീകരണയോഗം നടക്കുമെന്ന് സംയുക്ത തൊഴിലാളി യൂണിയൻ നേതാക്കളായ സി.കെ.മണിശങ്കർ, കെ.കെ.ഇബ്രാഹിംകുട്ടി എന്നിവർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.