കൊച്ചി: ആംഗ്ലോ ഇന്ത്യൻ എഡ്യൂക്കേഷൻ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയിലെ റാങ്ക് ജേതാക്കൾക്കുള്ള അവാർഡും അർഹരായ വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ് വിതരണവും ജസ്റ്റിസ് പി.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. മേയർ അഡ്വ.എം .അനിൽകുമാർ പുരസ്കാരങ്ങൾ സമ്മാനിച്ചു. ടി ജെ വിനോദ് എം.എൽ.എ, കൗൺസിലർ മനു ജേക്കബ്, എറണാകുളം സെന്റ് തെരേസസ് കോളേജ് ഡയറക്ടർ ഡോ. സിസ്റ്റർ വിനീത, കെ .ആർ.എൽ. സി .സി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, യൂണിയൻ ഒഫ് ആംഗ്ലോ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഡാൽബിൻ ഡികുഞ്ഞ, മുൻ എം.പി ഡോ.ചാൾസ് ഡയസ് , ഗിൽ റോയ് ലൂയിസ് ബയറോ ഡികോത്ത് എന്നിവർ സംസാരിച്ചു.