പറവൂർ: നീറിക്കോട് പള്ളത്തുപറമ്പിൽ വീട്ടിൽ നവാസ് - നൗഫിയ ദമ്പതികളുടെ മകൻ മുഹമ്മദ് നിഹാലിന് ഒരുക്കിയ സാന്ത്വന ഭവനത്തിന്റെ താക്കോൽദാം മന്ത്രി പി. രാജീവ് നിർവഹിച്ചു. നീറിക്കോട് മഹല്ല് ജമാഅത്തിന്റെ സഹകരണത്തോടെ പറവൂർ സോൺ കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ് പ്രവർത്തകരുടെ ശ്രമഫലമായി സുമസുകളുടെ സഹായത്തോടെ രണ്ടേകാൽ സെന്റ് സ്ഥലം വാങ്ങി 550 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിച്ച വീട് നിർമ്മിച്ചു നൽകിയത്. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് വി.എച്ച്. അലി ദാരിമി ഉദ്ഘാടനം ചെയ്തു. സാന്ത്വന ഭവനം ചെയർമാൻ നസീർ സഅദി അദ്ധ്യക്ഷത വഹിച്ചു.
എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് ഇസ്മായിൽ സഖാഫി നെല്ലിക്കുഴി മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ്, പ്രതിപക്ഷ നേതാവ് വി.ബി. ജബ്ബാർ, എം.കെ. ബാബു, പി.കെ. നസീർ, അബ്ദുൾ സലാം കൈതാരം, എം.എച്ച്. ഷാനവാസ്, അബ്ദുൾ ലത്തീഫ് അഹ്സനി, റഫീഖ് സഖാഫി, വി.എസ്. നൗഷാദ്, കെ.എ. അൻവർ, വി.എം. ഹാരിസ് എന്നിവർ പങ്കെടുത്തു.
ചികിത്സാപിഴവുമൂലം മുഹമ്മദ് നിഹാലിന് ജന്മനാൽ സംസാരശേഷിയും ചലനശേഷിയും നഷ്ടപ്പെട്ടിരുന്നു. ചികിത്സയ്ക്കായി ലക്ഷങ്ങൾ ചെലവഴിച്ചെങ്കിലും ഫലമുണ്ടായില്ല. തീരാദു:ഖത്തിലായ കുടുംബത്തിന് വിവിധ സംഘടനകളുടെ കാരുണ്യത്തിലാണ് ഭൂമിയും വീടും സ്വന്തമായി ലഭിച്ചത്.