കൊച്ചി: കുടുംബി സമുദായമുൾപ്പെടുന്ന കുറുമി, ക്ഷത്രിയ, പട്ടേൽ വിഭാഗങ്ങളിൽ നിന്നുള്ളവരെ കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിനെ കേരള കുടുംബി ഫെഡറേഷൻ സ്വാഗതം ചെയ്തു. പ്രവർത്തകസമിതി യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ഓലയിൽ ജി.ബാബു അദ്ധ്യക്ഷത വഹിച്ചു. ബി.ജി.ശിവാനന്ദൻ, ടി.എസ്.രാജൻ, സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സുധീർ, ജി.രാജേന്ദ്രൻ, എസ്.രംഗനാഥ്, സി.ആർ.മനോജ്കുമാർ തുടങ്ങിയവർ സംസാരിച്ചു.