ചോറ്റാനിക്കര: അമ്പാടി മലയിൽ മണ്ണിടിച്ചിൽ ഭീഷണിയുള്ള സെറ്റിൽമെന്റ് കോളനിയിലെ വീടുകൾ സബ്ബ് കളക്ടർ ഡോ: ഹാരിഷ് റഷീദ് സന്ദർശിച്ചു. പഞ്ചായത്തിന്റെ അഭ്യർത്ഥനയെത്തുടർന്ന് ഇന്നലെ ഉച്ചയോടെയായിരുന്നു സന്ദർശനം. അപടക സാദ്ധ്യതയുള്ളതിനാൽ ഇവിടുത്തെ മൂന്നു വീട്ടുകാരേയും സമീപത്തെ കമ്യൂണിറ്റി ഹാളിലേക്ക് മാറ്റുവാൻ അദ്ദേഹം നിർദ്ദേശിച്ചു. കോളനിക്കു സമീപത്തെ ഭൂമിയിൽ നിന്നും നേരത്തെ 30 അടി താഴ്ചയിൽ മണ്ണെടുത്തിരുന്നു. ഇതാണ് ഇപ്പോൾ മണ്ണിടിച്ചിലിനു കാരണമായതെന്ന് വീട്ടുകാർ പറഞ്ഞു. ഇതോടൊപ്പം മണ്ണിടിച്ചിൽ ഭീഷണിയുള്ള വെട്ടിക്കൽ കോളനിയിലെ രണ്ടു വീടുകളും സബ്ബ് കളക്ടർ സന്ദർശിച്ചു. ഇവരെയും സമീപത്തെ കമമ്യൂണിറ്റി ഹാളിലേയ്ക്ക് മാറ്റി.