കൊച്ചി: പി.കെ.വി അനുസ്മരണ ദിനത്തിൽ എ.ഐ.വൈ.എഫിന്റെ നേതൃത്വത്തിൽ കൊവിഡ് പോരാളികളെ ആദരിച്ചു. അച്യുതമേനോൻ ഹാളിൽ നടന്ന പരിപാടി സി.പി.ഐ. ജില്ലാ അസി.സെക്രട്ടറി അഡ്വ.കെ.എൻ.സുഗതൻ ഉദ്ഘാടനം ചെയ്തു. കെ.ആർ. റെനീഷ് അദ്ധ്യക്ഷത വഹിച്ചു. ടി.സി.സൻജിത്ത്, എ.ഐ.വൈ.എഫ് സംസ്ഥാന ജോ: സെക്രട്ടറി എൻ.അരുൺ, കെ.എസ്.ചന്ദ്രശേഖരമേനോൻ, ഡോ. പി.ബി.ഹനീഷ്, ഡോ.കാർത്തിക്, പി.കെ.രാജേഷ്, കെ.എസ്.ജയദീപ്, വി.എസ്.സുനിൽകുമാർ, സിജി ബാബു, ആൽവിൻ സേവ്യർ, പി.എ.നവാസ് എന്നിവർ സംസാരിച്ചു.