പെരുമ്പാവൂർ: പൊതുമാരാമത്ത് വകുപ്പ് പെരുമ്പാവൂർ റോഡ് സെക്ഷൻ പരിധിയിൽ വരുന്ന റോഡുകളിലേക്ക് സ്ഥാപിച്ചിട്ടുള്ള പരസ്യബോർഡുകൾ, ബാനറുകൾ ഗതാഗതതടസമുണ്ടാക്കുന്ന മറ്റു വസ്തുക്കൾ എന്നിവ ഏഴ് ദിവസത്തിനുള്ളിൽ നീക്കം ചെയ്യണം. അല്ലെങ്കിൽ ഇവ സ്ഥാപിച്ചിട്ടുള്ളവർക്കെതിരെ നടപടി സ്വീകരിച്ച് ഉടമസ്ഥരിൽ നിന്ന് നഷ്ടം ഈടാക്കുമെന്ന് അസി.എൻജിനിയർ അറിയിച്ചു.