കൊച്ചി: കേരള പുലയർ മഹാസഭ (കെ.പി.എം.എസ് ) എറണാകുളം യൂണിയന്റെ ഉണർവ് പാഠ്യപദ്ധതിയുടെ ഭാഗമായി സ്‌മാർട്ട്ഫോൺ ഉൾപ്പെടെ പഠനോപകരണങ്ങൾ വിതരണം ചെയ്തു. കുന്നുംപുറം ലൈബ്രറി ഹാളിൽ കെ.പി.എം.എസ്. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രശോഭ് ഞാവേലി ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് മനോജ് വടുതല അദ്ധ്യക്ഷത വഹിച്ചു. തിരഞ്ഞെടുക്കപ്പെട്ട 15 വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. കൊവിഡ് കാലഘട്ടത്തിൽ രോഗികൾക്കായി സൗജന്യ ടാക്‌സി സേവനം നടത്തിയ യൂണിയൻ കമ്മിറ്റി അംഗങ്ങളായ ഇ.സി. വിനു, ടി.പി. സാബു എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഫോണുകളുടെ വിതരണം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.കെ. ഉത്തമൻ നിർവഹിച്ചു. പുസ്തക വിതരണം മാങ്കായിൽ എൽ.പി സ്‌കൂൾ പ്രധാന അദ്ധ്യാപിക എ.സി. സതിയും ആദരവ് സംസ്ഥാന കമ്മിറ്റി അംഗം എം. രവിയും നിർവഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം വി.കെ. കുട്ടപ്പൻ, യൂണിയൻ സെക്രട്ടറി പി.കെ. അശോക് കുമാർ, ഖജാൻജി ഒ.പി പുരുഷോത്തമൻ തുടങ്ങിയവർ സംസാരിച്ചു.