styup
കൊവിഡ് മഹാമാരി പ്രതിസന്ധിയിൽ സേവനം ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് സെറ്റപ്പ് മുടിക്കൽ വിവാ ലൈബ്രറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പി.വി. ശ്രീനിജിൻ എം.എൽ.എ ഉപഹാരം നൽകി ആദരിക്കുന്നു.

പെരുമ്പാവൂർ: കൊവിഡ് മഹാമാരി പ്രതിസന്ധിയിൽ സേവനം ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് സെറ്റപ്പ് മുടിക്കൽ വിവാ ലൈബ്രറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഉപഹാരം നൽകി ആദരിച്ചു. ആംബുലൻസ് ഡ്രൈവർ സലിം വടക്കൻ, ബാദുഷ മറ്റത്തിൽ, സിദ്ദിഖ് കാരിയേലി എന്നിവരെയാണ് പി.വി. ശ്രീനിജിൻ എം.എൽ.എ ആദരിച്ചത്. വിവാ ക്ലബ്ബ് പ്രസിഡന്റ് ഹക്കിം മാമ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗോപാൽ ഡിയോ, വിവാ ചെയർമാൻ കെ.എസ്. ഷാജഹാൻ, ട്രഷറർ സി.എസ്. ലത്തീഫ്, മൊയ്തീൻ മൊല്ല, മൻസൂർ കുന്നത്താൻ, നസീർ മുണ്ടക്കൽ, ജാഫർ നെടുങ്ങാട്ടുകുടി, അബു മുണ്ടക്കൽ എന്നിവർ പ്രസംഗിച്ചു.