കുറുപ്പംപടി: വർദ്ധിച്ചു വരുന്ന ബാലപീഡനങ്ങൾക്കെതിരെയും അധോലോകമാഫിയ സംഘങ്ങൾക്കെതിരെയും മുടക്കുഴ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി നടത്തിയ പകൽ പന്തം കത്തിച്ചുള്ള പ്രതിഷേധ സമരം നടത്തി. മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ടി. മനോജ് അദ്ധ്യക്ഷത വഹിച്ചു. ജോഷി തോമസ്, എൽദോ. സി.പോൾ, എൽദോസ് ജോർജ്, രജ്ഞിത്ത്, ഡോളി ബാബു, രജിത ജയ്മോൻ, ബാബു പാത്തിക്കൽ, നോയൽ ജോസ് എന്നിവർ സംസാരിച്ചു.