df

കളമശേരി: മുഖ്യമന്ത്രിയുടെ നൂറു ദിന പരിപാടിയുടെ ഭാഗമായി കളമശേരി നഗരസഭ തെരുവ് കച്ചവടക്കാരുടെ സർവേ നടത്തും. കേന്ദ്ര സംസ്ഥാന സംയുക്ത പദ്ധതിയായ ദേശീയ നഗര ഉപജീവന മിഷന്റെ ഭാഗമായാണ് 14, 15 തീയതികളിൽ സർവേ നടത്തുന്നത്. ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, ഡ്രൈവിംഗ് ലൈസൻസ്, റേഷൻകാർഡ്, വോട്ടർ ഐഡി, തുടങ്ങിയ ഏതെങ്കിലും തിരിച്ചറിയൽ രേഖകൾ കച്ചവടക്കാർ കരുതണം. ക്ഷേമപദ്ധതികൾ ലഭ്യമാക്കുക, ലൈസൻസ് ഫീസ് കൃത്യമായ് ഈടാക്കുക, പുനരധിവാസം ഉറപ്പാക്കി അന്യായമായ ഒഴിപ്പിക്കൽ ഭീഷണി യിൽ നിന്ന് സംരക്ഷണം നൽകുക എന്ന ലക്ഷ്യങ്ങളോടെ 2018 ലെ കേരള തെരുവ് കച്ചവട ചട്ടം അടിസ്ഥാനത്തിലാണ് സർവേ നടത്തുന്നത്.