ആലുവ: എൻ.സി.പി ആലുവ ബ്ലോക്ക് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃസ്ഥാനം വെടിഞ്ഞ് എൻ.സി.പിയിൽ ചേർന്നവർക്കുള്ള സ്വീകരണവും നാളെ വൈകിട്ട് നാലിന് കമ്പനിപ്പടിയിൽ സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ നിർവഹിക്കും. പുതുതായി പാർട്ടിയിൽ ചേർന്നവരെ മന്ത്രി എ.കെ. ശശീന്ദ്രൻ ഷാൾ അണിയിക്കും. ബ്ലോക്ക് പ്രസിഡന്റ് കെ.എച്ച്. ഷംസുദീൻ അദ്ധ്യക്ഷത വഹിക്കും. ദേശീയ ജനറൽ സെക്രട്ടറി ടി.പി. പീതാംബരൻ, തോമസ് കെ. തോമസ് എം.എൽ.എ, ദേശീയ സെക്രട്ടറിമാരായ എൻ.എ. മുഹമ്മദ് കുട്ടി, ജോസ് മോൻ, സംസ്ഥാന ജനറൽ സെക്രട്ടറി വി.ജി. രവീന്ദ്രൻ, ജില്ലാ പ്രസിഡന്റ് ടി.പി. അബ്ദുൽ അസീസ്, എൻ.വൈ.സി ദേശീയ സെക്രട്ടറി അഫ്‌സൽ കുഞ്ഞുമോൻ, സി.പി.എം ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ, സി.പി.ഐ നിയോജകമണ്ഡലം സെക്രട്ടറി എ. ഷംസുദ്ദീൻ, എൽ.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ കെ.എം. കുഞ്ഞുമോൻ, ശിവരാജ് കോമ്പാറ, മുരളി പുത്തൻവേലി എന്നിവർ പ്രസംഗിക്കും.