തൃക്കാക്കര: തൊഴിൽ വൈദഗ്ദ്ധ്യമുള്ളവരെ കണ്ടെത്താൻ മൊബൈൽ ആപ്പുമായി ജില്ലാ പഞ്ചായത്ത്. ദൈനംദിന ഗാർഹിക, വ്യവസായിക ആവശ്യങ്ങൾക്ക് തൊഴിൽ വൈദഗ്ദ്ധ്യമുള്ളവരുടെ സേവനങ്ങൾ പൊതുജനങ്ങൾക്കു നേരിട്ട് ലഭ്യമാക്കാൻ മൊബൈൽ അപ്ലിക്കേഷൻ 'സ്കിൽ രജിസ്ട്രി' പ്രവർത്തന സജ്ജമായതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അറിയിച്ചു. കേരള അക്കാദമി ഫോർ സ്കിൽസ് എക്സല്ലൻസ് , വ്യവസായിക പരിശീലന വകുപ്പ്, എംപ്ലോയ്മെന്റ് വകുപ്പ്, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെയാണ്. യോഗത്തിൽ കേരള അക്കാദമി ഫോർ സ്കിൽ എക്സല്ലൻസ് മാനേജിംഗ് ഡയറക്ടർ വി.ആർ. പ്രേംകുമാർ, ഉല്ലാസ് തോമസ്, വൈസ് പ്രസിഡന്റ് ഷൈനി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.