ആലുവ: എ.ഐ.എസ്.എഫ് പി.കെ.വി രക്തദാനസേന ആലുവ സബ് കമ്മിറ്റി സംഘടിപ്പിച്ച പി.കെ.വി അനുസ്മരണവും രക്തദാനകാമ്പയിനും സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം പി. നവകുമാരൻ ഉദ്ഘാടനം ചെയ്തു. കൺവീനർ മുഹമ്മദ് ബിലാൽ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി എ. ഷംസുദീൻ, എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം എ.എ. സഹദ്, സി.എ. ഫയാസ്, അൻവർ അലി, സ്വാലിഹ് അഫ്രീദി, എസ്. ശരണ്യ, അബ്ദുൽ കരീം, സഹൽ, ഇസ്മായിൽ പൂഴുത്തറ എന്നിവർ സംസാരിച്ചു.