കളമശേരി: പിഞ്ചു കുഞ്ഞുങ്ങളോട് കാണിക്കുന്ന ക്രൂരതയ്ക്കും, ഭരണത്തണലിലെ സി.പി.എം -ഡി.വൈ.എഫ്.ഐ. അധോലോക മാഫിയയ്ക്കുമെതിരെ വാളയാർ മുതൽ വണ്ടിപെരിയാർ വരെ എന്ന മുദ്രാവാക്യം ഉയർത്തി യൂത്ത് കോൺഗ്രസ് ഏലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫാക്ട് ജംഗ്ഷനിൽ പകൽപ്പന്തം പ്രതിഷേധ സമരം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അൻസൽ മുഹമ്മദാലി അദ്ധ്യക്ഷത വഹിച്ച സമര പരിപാടി കളമശ്ശേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് വി.കെ.ഷാനവാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാജഹാൻ കവലയ്ക്കൽ, ഐ.എൻ.ടി.യു.സി. പ്രസിഡന്റ് സനോജ് മോഹൻ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിയും കൗൺസിലറുമായ ഷൈജ ബെന്നി, യൂത്ത് കോൺഗ്രസ് നേതാക്കളായ അഖിൽ ജോസഫ്, ബിബിൻ കൃഷ്ണൻ,വിനിൽ വിൻസെന്റ് , മുനീർ ,രാജീവ് , മനു മോഹൻ, അർജിത്ത് ,റിസ്വാൻ എന്നിവർ നേതൃത്വം നൽകി.