കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്ത് പന്ത്റണ്ടാം വാർഡിൽ സമ്പൂർണ പച്ചക്കറി കൃഷി നടപ്പാക്കുന്നതിന്റെ ഭാഗമായി വിത്ത് വിതരണം നടത്തി. കൃഷി ഓഫീസർ ഉണ്ണികുട്ടൻ വിതരണോദ്ഘാടനം നിർവഹിച്ചു. മുഴുവൻ വീടുകളിലും കുടുംബശ്രീകൾ, വായനശാലകൾ, ക്ലബ്ബുകൾ ശാസ്ത്ര സാഹിത്യ പരിഷത്ത് മറ്റു സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെയാണ് വിഷ രഹിത പച്ചക്കറിക്കൃഷി നടത്തുന്നത്. നിസാർ ഇബ്രാഹിം, വിജയകുമാർ, പി.പി.രാജൻ, ടി.പി.ഷാജഹാൻ,പി.കെ. അലി, എം.കെ. സാജൻ, ടി.സി. മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.