കൊച്ചി: ഇന്ധന, പാചക വാതക വിലവർദ്ധനയിൽ പ്രതിഷേധിച്ച് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ എറണാകുളം ഡി.സി.സി കാളവണ്ടി റാലി നടത്തി. പ്രതിപക്ഷ നേതാവ് അഡ്വ.വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദ് എം.എൽ.എ അധ്യക്ഷത വഹിച്ചു.
രണ്ട് തവണ ഭരണം ലഭിച്ചതിന്റെ അഹങ്കാരവും ധാർഷ്ട്യവുമാണ് നരേന്ദ്രമോഡി ഇന്ത്യയിലെ ജനങ്ങളോട് കാണിക്കുന്നതെന്നും ജനങ്ങളെ കേന്ദ്ര സർക്കാർ വെല്ലുവിളിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി. കലൂർ സ്റ്റേഡിയത്തിൽ നിന്നാരംഭിച്ച കാളവണ്ടി യാത്രയ്ക്ക് അഭിവാദ്യമർപ്പിച്ച് നിരവധി പ്രവർത്തകർ എത്തി.
സൈക്കിൾ റാലിയുമായി യൂത്ത് കോൺഗ്രസ്, സേവാദൾ, കെ.എസ്.യു, മഹിളാ കോൺഗ്രസ് പ്രവർത്തകരും കലൂർ സ്‌റേഡിയം മുതൽ രാജേന്ദ്ര മൈതാനത്തിനു മുന്നിലെ ഗാന്ധി പ്രതിമ വരെ അനുഗമിച്ചു.
മുൻ കേന്ദ്ര മന്ത്രി പ്രൊഫ.കെ.വി.തോമസ്, കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി.ധനപാലൻ, എൻ.വേണുഗോപാൽ, ഡൊമിനിക്ക് പ്രസന്റേഷൻ, എം.എൽ.എമാരായ കെ.ബാബു, അൻവർസാദത്ത്, എൽദോസ് കുന്നപ്പിള്ളി, റോജി.എം.ജോൺ, കെ.പി.സി.സി ഭാരവാഹികളായ വി.ജെ പൗലോസ്, അബ്ദുൽ മുത്തലിബ്, ജെയ്‌സൺ ജോസഫ്, സക്കീർ ഹുസൈൻ, ദീപ്തി മേരി വർഗീസ്, ഐ.കെ.രാജു, എം.ആർ അഭിലാഷ്, ടോണി ചമ്മണി, മുൻ എം.എൽ.എ മാരായ വി.പി സജീന്ദ്രൻ, ലൂഡി ലൂയിസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, മുഹമ്മദ് ഷിയാസ്, ആന്റണി കുരീത്തറ, വിൽസൺ.കെ.ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.