ആലുവ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗ് സംസ്ഥാന ഭാരവാഹികളെ കോഴിക്കോട്ട് പൊലീസ് അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച് ആലുവ മർച്ചന്റ്സ് യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. യൂത്ത് വിംഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എ.ജെ. റിയാസ് യോഗം ഉദ്ഘാടനം ചെയ്തു. അസീസ് അൽബാബ്, അയ്യൂബ് പുത്തൻപുരയിൽ, ഐ.ബി. രഘുനാഥ്, ഗഫൂർ ലജന്റ്, എം.എ. സുജിത്ത്, കബീർ കൊടവത്ത്, റഫീക് ഗുഡ്ലുക്ക്, സഫീർ സാഗർ, എ.ജെ. റിജാസ്, സി.ബി. രാജു, റഫീക് നെക്കര എന്നിവർ സംസാരിച്ചു.