കാലടി: ഫാ. സ്റ്റാൻ സ്വാമി മരണമടഞ്ഞ സംഭവത്തിൽ പ്രതിഷേധിച്ച് ഡോ.എ.പി.ജെ അബ്ദുൾ കലാം വായനശാലയുടെ നേതൃത്വത്തിൽ ചുള്ളി ജംഗ്ഷനിൽ നീതിനിഷേധ സംഗമം നടത്തി. വായനശാല പ്രസിഡൻ്റ് മാർട്ടിൻ പുതുവ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ വർഗീസ് മാണിക്യത്താൻ, അയ്യമ്പുഴ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എം.സി. ജോസ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.ഒ. വർഗീസ് എന്നിവർ സംസാരിച്ചു.