കൊച്ചി: പൊറ്റക്കുഴി കാർഷിക സമിതിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന കര നെൽക്കൃഷി പദ്ധതിയുടെ ഉദ്ഘാടനം ടി.ജെ. വിനോദ് എം.എൽ.എ. നിർവഹിച്ചു. മേയർ അനിൽകുമാർ മുഖ്യാതിഥിയായിരുന്നു. ഫാ. സെബാസ്റ്റ്യൻ കറുകപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ സി.എ. ഷക്കീർ, സെറിൻ ഫിലിപ്പ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ രാജൻ, ഫാ. ജോർജ് പുന്നക്കാട്ടുശേരി, സറീന ജോർജ്, ജോർജ് ജോസഫ് പട്ടരുമഠത്തിൽ എന്നിവർ സംസാരിച്ചു.