sadiq
അടിക്കുറിപ്പ്: പൊലീസ് പിടിയിലായ ആസാദുൽ ഹഖ്, സാദിഖുൽ ഇസ്ലാം എന്നിവർ

പെരുമ്പാവൂർ: അതിഥി തൊഴിലാളികളുടെ താമസസ്ഥലത്ത് പൊലീസ് നടത്തിയ റെയ്ഡിൽ വൻതോതിൽ നിരോധിത പുകയില ഉത്പന്നങ്ങളും കഞ്ചാവും പിടികൂടി. പെരുമ്പാവൂരിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ജ്യോതി ജംഗ്ഷൻ, ഇവിഎം തിയേറ്ററിന് സമീപം തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു പരിശോധന. ഇതുമായി ബന്ധപ്പെട്ട് അസം മൗനവും ജില്ലയിൽ സാദിഖുൽ ഇസ്ലാം (18), അസം ജൂലിയ സ്വദേശി ആസാദുൽ ഹഖ് (21) എന്നിവരെ അറസ്റ്റ് ചെയ്തു. 180 ഗ്രാം കഞ്ചാവും പുകയില ഉത്പന്നങ്ങളും കണ്ടെടുത്തു. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പ്രത്യേക അന്വേഷണ സംഘമാണ് പരിശോധന നടത്തിയത്.