കോലഞ്ചേരി: കുന്നത്തുനാട് മണ്ഡലത്തിലെ മുഴുവൻ അദ്ധ്യാപകർക്കും ഓൺെലൈൻ ക്ലാസുകൾ എടുക്കുന്നതിനുവേണ്ടിയുള പരിശീലന പരിപാടി സംഘടിപ്പിച്ചു. അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ ജൂബിൾ ജോർജ് അദ്ധ്യക്ഷനായി. ഡോ. ഹാരീഷ് രാമനാഥൻ ക്ലാസ് എടുത്തു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി അലക്‌സാണ്ടർ, രജിൻ ജോർജ്, അനിയൻ പി. ജോൺ എന്നിവർ സംസാരിച്ചു മണ്ഡത്തിലെ 500 ഓളം അദ്ധ്യാപകർ ക്ലാസിൽ പങ്കെടുത്തു.