തൃക്കാക്കര: ജില്ലയുടെ പുതിയ കളക്ടറായി ജാഫർ മാലിക് ചുമതലയേറ്റു. ഇന്നലെ വൈകിട്ട് ആറ് മണിക്ക് സ്ഥാനമൊഴിഞ്ഞ ജില്ലാ കളക്ടർ എസ്.സുഹാസ് പുതിയ കളക്ടർക്ക് ചുമതല കൈമാറി. കൊവിഡ് മഹാമാരി കുട്ടികളിൽ സൃഷ്ടിച്ച പ്രതിസന്ധികൾ നേരിടുന്നതിനായി ആരോഗ്യവകുപ്പ്, കുടുംബശ്രീ, അങ്കണവാടി ജീവനക്കാർ, ആശാപ്രവർത്തകർ എന്നിവരെ സംയോജിപ്പിച്ച് പുതിയ കർമ്മ പദ്ധതി നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, എ.ഡി.എം എസ് ഷാജഹാൻ, ജില്ലാ വികസന കമ്മിഷണറും ജാഫർ മാലിക്കിന്റെ ഭാര്യയുമായ അഫ്സാന പർവീൻ, സബ് കളക്ടർ ഹാരിസ് റഷീദ്, അസി. കളക്ടർ സച്ചിൻ യാദവ്, ഹുസൂർ ശിരസ്തദാർ ജോർജ് ജോസഫ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ-ഇൻ-ചാർജ് കെ.കെ ജയകുമാർ, ഡെപ്യൂട്ടി കളക്ടർമാർ തടങ്ങിയവർ സന്നിഹിതരായിരുന്നു.