fg

കൊച്ചി: കൊവിഡ് രണ്ടാം തരംഗത്തിലെ ഏറ്റവും കുറഞ്ഞ ടെസ്റ്റ് പേസിറ്റിവിറ്റി നിരക്കും പ്രതിദിന രോഗികളുട സംഖ്യയും ജില്ലയിൽ ആശ്വാസമാകുന്നു. ഇന്നലെ ജില്ലയിൽ 582 പേർക്കുമാത്രമാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടാം തരംഗത്തിന്റെ മൂർദ്ധന്യത്തിൽ 6500 നും മുകളിലെത്തിയ പ്രതിദിന പോസിറ്റീവ് നിരക്ക് 600 ൽ താഴെയെത്തുന്നത് ആശ്വാസം തന്നെയാണ്. അതുപോലെ ടെസ്റ്റ് പോസിറ്റിവിറ്രി നിരക്കിലും ഇതുവരെ റിപ്പോർട്ടുചെയ്തതിൽ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്.


 ഇന്നലെ രോഗമുക്തി - 1046

 നിരീക്ഷണത്തിലുള്ളവർ ആകെ - 34913

 ചികിത്സയിൽ - 1134

 ഒഴിവുള്ള കിടക്കകൾ - 3450