കൊച്ചി: ഹയർ സെക്കൻഡറി മേഖലയോടും അദ്ധ്യാപകരോടും വിദ്യാഭ്യാസ വകുപ്പും ഹയർ സെക്കൻഡറി ഡയറക്ടറേറ്റും കാണിക്കുന്ന അവഗണണന അവസാനിപ്പിക്കണമെന്ന് കെ. ബാബു എം.എൽ.എ ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ (എ.എച്ച്.എസ്.ടി.എ) എറണാകുളം -തൃശൂർ ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ആർ.ഡി.ഡി ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.വി.പി. കൃഷ്ണകുമാർ, കെ.എ. വർഗീസ്, കെ. ബാബു, പി.വി. ജേക്കബ്, ആർ. സാബു, സന്തോഷ് ഇമ്മിട്ടി, ജോയ് സെബാസ്റ്റ്യൻ, അൻസലം എന്നിവർ സംസാരിച്ചു.