വൈപ്പിൻ: ഗതാഗത ക്ലേശപരിഹാരത്തിന് തുടക്കമാണ് കടമക്കുടി കോതാട് നിന്നുള്ള പുതിയ കെഎസ്ആർ ടിസി ബസ് സർവീസെന്ന് കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ പറഞ്ഞു. ബസ് സർവീസ് ഫ്‌ളാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം. നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ ഗതാഗതപ്രശ്‌നം ഉന്നയിച്ചിരുന്നു. തുടർന്ന് ഗതാഗത മന്ത്രിയുമായി പ്രത്യേക ചർച്ചയും നടത്തി. തുടർന്നാണ് നടപടിയുണ്ടായത്. കോതാട് ഫെറിയിൽ നടന്ന ചടങ്ങിൽ കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസന്റ് അദ്ധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് വിപിൻരാജ്, ഫാ. മാർട്ടിൻ തൈപ്പറമ്പിൽ, ഡി.ടി.ഒ താജുദ്ദീൻ, പി.പി. സേവ്യർ, ടി.കെ. വിജയൻ, കോരാമ്പാടം സഹകരണ ബാങ്ക് പ്രസിഡന്റ് ഹരോൾഡ് നിക്കോൾസൻ തുടങ്ങിയവർ സംസാരിച്ചു.
രാവിലെ ഏഴുമുതൽ വൈകിട്ട് 6.30വരെ കോതാടുനിന്ന് എറണാകുളത്തേക്കും തിരിച്ചുമായി 12 സർവീസുകൾ ഉണ്ടാകും. 11.30ന് എറണാകുളം- ഞാറക്കൽ, 12.20ന് തിരിച്ചും അനുബന്ധ സർവീസുമുണ്ടാകും.