amritha

കൊച്ചി: അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള കൊച്ചി കാമ്പസിലെ അമൃത സെന്റർ ഫോർ നാനോസയൻസ് ആൻഡ് മോളിക്യൂലാർ മെഡിസിൻ വിഭാഗത്തിൽ ബി.എസ്.സി. മോളിക്യുലാർ മെഡിസിനിൻ വിഷയത്തിൽ അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് 60 ശതമാനം മാർക്കോടെ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി സ്ട്രീമിൽ നേടിയ പ്ലസ് വൺ അല്ലെങ്കിൽ പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ കോഴ്‌സിന് അപേക്ഷിക്കാം.
എൻട്രൻസ് പരീക്ഷ ഇല്ല. പകരം ടെലിഫോൺ ഇന്റർവ്യൂവിലൂടെയായിരിക്കും പ്രവേശനം. ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 31. കൂടുതൽ വിവരങ്ങൾക്ക് https://www.amrita.edu/admissions/nano വിവരങ്ങൾക്ക്: 0484 2858750, 91 8129382242.