കളമശേരി: ഏലൂർ കൃഷിഭവനിൽ ഇന്ന് രാവിലെ 10 മുതൽ കാർഷികമേള നടത്തും. ഗുണമേന്മയുള്ള തൈകൾ, പച്ചക്കറിവിത്തുകൾ, ജൈവ കീട - രോഗനാശിനികൾ, ഹാൻഡ് സ്പ്രേയർ, പച്ചക്കറി ചലഞ്ച് കിറ്റ് തുടങ്ങി കാർഷിക ഉത്പന്നങ്ങളുടെ വിപണനം ഉണ്ടായിരിക്കും. ആലങ്ങാട് അഗ്രോ സർവീസ് സെന്ററാണ് വിപണി നയിക്കുന്നത്. കർഷകർക്ക് മാറ്റച്ചന്തയും ഒരുക്കും. കർഷകരുടെ അഭിപ്രായം പരിഗണിച്ച് പരീക്ഷണാടിസ്ഥാനത്തിലാണ് കാർഷികമേള സംഘടിപ്പിക്കുന്നതെന്ന് കൃഷി ഓഫീസർ അറിയിച്ചു.