കളമശേരി: മുസ്ലിംലീഗ് സംസ്ഥാന കൗൺസിൽ അംഗവും മണ്ഡലം ജില്ലാ ഭാരവാഹിയും വ്യവസായ പ്രമുഖനുമായ എ.എം. അബൂബക്കർ കൈതപ്പാടൻ രാജിവച്ച് സി.പി.എമ്മിൽ ചേർന്നതായി ഏരിയാ കമ്മിറ്റി ഓഫീസിൽ നടന്ന പത്രസമ്മേളനത്തിൽ അറിയിച്ചു. അബൂബക്കർക്ക് ചുവന്ന പൂക്കൾ നൽകി സ്വീകരിച്ചു. സി.കെ. പരീത്, ഏരിയ കമ്മിറ്റി ആക്ടിംഗ് സെക്രട്ടറി കെ.ബി. വർഗീസ്, എ.എം.യുസഫ് എന്നിവർ പങ്കെടുത്തു.