തൃപ്പൂണിത്തുറ: കേരളത്തിലെ കടൽ, കായൽ, ആറ്റുതീര മത്സ്യത്തൊഴിലാളികൾ തൊഴിലില്ലായ്മ മൂലം പട്ടിണിയിലായി. മത്സ്യബന്ധനത്തിന് പോയാലും മത്സ്യ മാർക്കറ്റുകൾ അടച്ചിട്ടിരിക്കുന്നതിനാൽ തൊഴിലാളികൾ ബുദ്ധിമുട്ടിലാണ്. പ്രകൃതിക്ഷോഭവവും ദുരിതം വർദ്ധിപ്പിക്കുന്നു. ഈ സാഹചര്യത്തിൽയ തൊഴിലാളികളെ സഹായിക്കുന്നതിന് സാമ്പത്തികപാക്കേജ് അനുവദിക്കണമെന്ന് മത്സ്യത്തൊഴിലാളികൾ സർക്കാരിനോട് ആവശ്യപ്പെടു.