pic
മരം വീണു തകർന്ന നെല്ലാട്ടു തമ്പാന്റെ വീട്

കോതമംഗലം: ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും കോട്ടപ്പടി പഞ്ചാത്തിൽ വ്യാപക നാശനഷ്ടം സംഭവിച്ചു. നിരവധി വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. നെല്ലാട് തമ്പാന്റെ വീടും വീടിനോടു ചേർന്നുള്ള തൊഴുത്തും മരം വീണ് പൂർണമായും തകർന്നു. കോട്ടപ്പടി പഞ്ചായത്തിലെ 7,10,11 വാർഡുകളിലാണ് വ്യാപകമായ കൃഷിനാശമുണ്ടായത്. പുതുക്കുന്നത്ത് പൗലോസിന്റെ കുലച്ച 450 വാഴകൾ ഉൾപ്പെടെ 2000 വാഴകൾക്ക് നിലവിൽ നാശം സംഭവിച്ചിട്ടുണ്ട്. കൂടാതെ റബർ, ജാതി, എന്നിവയും വ്യപകമായി ഒടിഞ്ഞു പോയി. കർഷകർക്ക് ഉചിതമായ നഷ്ട്ടപരിഹാരം ലഭിക്കാൻ നടപടികൾ വേഗത്തിലാക്കുമെന്ന് സ്ഥലം സന്ദർശിച്ച പഞ്ചായത്ത്‌ പ്രസിഡന്റ്‌ മിനി ഗോപി പറഞ്ഞു. കഴിഞ്ഞ ദിവസത്തെ പേമാരിയിൽ ഏകദേശം 10 ലക്ഷം രൂപയുടെ നാശ നഷ്ടം കണക്കാക്കുന്നുവെന്ന് കൃഷി ഓഫീസർ ബെൻസി.കെ .ബാബു പറഞ്ഞു. കൃഷി അസിസ്റ്റന്റ് മുഹമ്മദ്‌ അജാസ്, വാർഡ് മെമ്പർ അമൽ വിശ്വം, ജിജി സജീവ് എന്നിവർ സ്ഥലം സന്ദർശിച്ചു.