കൊച്ചി: എറണാകുളം പബ്ളിക് ലൈബ്രറി ആഴ്ചയിൽ അഞ്ചുദിവസം രാവിലെ പത്തുമുതൽ വൈകിട്ട് അഞ്ചുവരെ പ്രവർത്തിക്കും. 17 മുതൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ലൈബ്രറി പ്രവർത്തിച്ച് തുടങ്ങിയിരുന്നു. സർക്കാർ നിർദ്ദേശം വരുന്ന മുറയ്ക്ക് ഹൈക്കോടതി, ജി.സി.ഡി.എ, ഇൻഫോപാർക്ക് എന്നിവിടങ്ങളിലെ ലൈബ്രറി എക്സ്റ്റെൻഷൻ കൗണ്ടറുകളുടെ പ്രവർത്തനം ആരംഭിക്കുമെന്ന് ലൈബ്രേറിയൻ അറിയിച്ചു.
.