അങ്കമാലി: സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിനെതിരെ കെ.ഡി.ബി.യു. കെ.സി.ഇ.യുവിന്റെ നേതൃത്വത്തിൽ പ്രതിരോധസമരം നടത്തി. കറുകുറ്റി സഹകരണ ബാങ്കിന്റെ മുന്നിൽനടന്ന സമരം ബാങ്ക് പ്രസിഡന്റ് സ്റ്റീഫൻ കോയിക്കര ഉദ്ഘാടനം ചെയ്തു. യൂണിറ്റ് കൺവീനർ സി.വി. നിഷമോൾ അദ്ധ്യക്ഷത വഹിച്ചു. ധന്യ ദിനേശ്, പ്രകാശ് പാലാട്ടി,കെ.പി. റെജീഷ്, അഖിൽ സുരേഷ് എന്നിവർ പ്രസംഗിച്ചു.