അങ്കമാലി: ഡി.വൈ.എഫ്.ഐ നായത്തോട് യൂണിറ്റ് വിദ്യാർത്ഥികൾക്ക് കുടയുൾപ്പെടെ എല്ലാ പഠനസാമഗ്രികളും വിതരണം ചെയ്തു. മൂന്നാംവർഷ മെഡിക്കൽ വിദ്യാർത്ഥിക്ക് ആവശ്യമായ പുസ്തകങ്ങൾ വാങ്ങുന്നതിനുള്ള തുകയും കൈമാറി. ബിരിയാണി ചലഞ്ചുവഴിയാണ് പണം കണ്ടെത്തിയത്. കെ.ആർ. കുമാരൻമാസ്റ്റർ ഗ്രന്ഥശാലയിൽ നടന്ന ചടങ്ങ് ഡി.വൈ.എഫ്.ഐ ബ്ലോക്ക് ട്രഷറർ സച്ചിൻ കുരിയാക്കോസ് ഉദ്ഘാടനം ചെയ്തു. അഭിജിത്ത് അശോകൻ അദ്ധ്യക്ഷനായി. ടി.വൈ. എല്യാസ്, കെ.കെ. താരിക്കുട്ടി, രാഹുൽ രാമചന്ദ്രൻ,ഷാജി യോഹനൻ, പി.വി. ശരത്ത്, എൻ. പി. ജിഷ്ണു എന്നിവർ പങ്കെടുത്തു. കോപ്പ അമേരിക്ക ഫൈനൽ സ്കോർ പ്രവചന മത്സരവിജയി നന്ദുവിന് സമ്മാനം നൽകി .